Posts

Showing posts from 2018

Google Duplex

Image
ഒരു കമ്പ്യൂട്ടർ നിങ്ങൾക്കുവേണ്ടി ഒരു ബാർബർ ഷോപ്പിലേക്കോ ഹോട്ടലിലേക്കോ ഫോൺ ചെയ്തു റിസർവേഷൻ എടുത്തുതരുന്ന കാലത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അറിയുക, നാം അവിടെയെത്തിയെന്ന്! അതാണ് ഗൂഗിൾ ഡ്യൂപ്ളെക്സ് (Google Duplex) . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ് ഭാഗം- 5 -------------------------------------------------------------- AI രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നിനാണ് നമ്മൾ ഇന്നലെ സാക്ഷ്യം വഹിച്ചത്. നമുക്കുവേണ്ടി ഫോൺ കാളുകൾ നടത്താനും അവിടെയുള്ളവരോട് സംസാരിക്കാനും കഴിയുന്ന AI സംവിധാനമായ Google Duplex ഇന്നലെ ഗൂഗിൾ അവതരിപ്പിച്ചു (വീഡിയോ കാണുക). Google assistant കുറെ കാലമായി നമ്മൾ കണ്ടിരുന്നതാണെങ്കിലും അതിനു ധാരാളം പരിമിതികളുണ്ടായിരുന്നു. അതിൽനിന്നൊക്കെ വളരെയധികം മുന്നോട്ടുപോയ ഒരു മനുഷ്യൻതന്നെയെന്നു തോന്നിപ്പിക്കുമാറ് നമ്മുടെ സംസാരത്തിലെ ചെറിയ കാര്യങ്ങൾ വരെ (ഇടക്കുള്ള pause, hmmm, err ശബ്ദങ്ങൾ) ഉൾപ്പെടുത്തിയാണ് ഈ AI സംവിധാനം സംസാരിക്കുന്നത്! ഇന്നലത്തെ പരിപാടിയിൽ രണ്ടു ഉദാഹരണങ്ങളാണ് google അവതരിപ്പിച്ചത്. അതിൽ ആദ്യത്തേത് ഒരു ബാർബർ ഷോപ്പിൽ ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ്: ഭാഗം - 4

Image
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിൽ ഇന്ന് ഏറ്റവുമധികം ഉപയോഗത്തിലിരിക്കുന്ന ന്യൂറൽ നെറ്റ്‌വർക്കുകളെ കുറിച്ചാണ് കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് (കഴിഞ്ഞ ഭാഗം ഇവിടെ വായിക്കാം). ഇനി ചരിത്രത്തിലെ രണ്ടാം ഘട്ടത്തിലേക്ക്. മുമ്പുപറഞ്ഞതുപോലെ ന്യൂറൽ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ആദ്യകാല ശ്രമങ്ങളും ഗവേഷണങ്ങളുമാണ് ഈ ഭാഗത്തിൽ. 1943 - ഇലെക്ട്രിക്കൽ സർക്യൂട്ടുകൾ ഉപയോഗിച്ച് ഒരു ന്യൂറൽ നെറ്റ്‌വർക്ക് നിർമ്മിക്കപ്പെട്ടു നമ്മുടെ ന്യൂറോണുകൾ എങ്ങനെയായിരിക്കും പ്രവർത്തിക്കുന്നത് എന്നതിനെപ്പറ്റി ന്യൂറോഫൈസിയോളജിസ്റ്റായ വാറൻ മക്കുല്ലോഷും ഗണിതജ്ഞനായ വാൾട്ടർ പിട്സും ചേർന്ന് ഒരു സിദ്ധാന്തം അവതരിപ്പിച്ചു. അതിന്റെ ഒരു ചെറിയ മോഡൽ ഇലെക്ട്രിക്കൽ സർക്യൂട്ടുകൾ ഉപയോഗിച്ച് അവർ നിർമിക്കുകയും ചെയ്തു. നമ്മുടെ ശരീരത്തിലെ ന്യൂറോണുകളുടെ പ്രവർത്തനത്തെപ്പറ്റി അനുലഭ്യമായിരുന്ന പരിമിതമായ അറിവുവച്ചാണ് അത്തരമൊരു മാതൃക അവർ നിർമ്മിച്ചത്. 1952- checkers game കളിക്കുന്ന കമ്പ്യൂട്ടർ അമേരിക്കയിൽ പ്രചാരത്തിലുള്ള ഒരു ബോർഡ് ഗെയിം ആണ് checkers. AI യുടെ തുടക്കക്കാരിലൊരാളായ ആർതർ സാമുവേൽ ഓരോ കളികഴിയുന്തോറും കളി മെച്ചപ്പെടുത്തുന്ന ഒരു കമ്പ്യൂട്ടർ പ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ്: ഭാഗം - 3

Image
ന്യൂറൽ നെറ്റ്‌വർക്കുകൾ  1950 കൾക്ക് മുൻപുള്ള, ഇന്നത്തെ കമ്പ്യൂട്ടർ സയൻസിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വളർച്ചക്ക് വിത്തുപാകിയ ചില സിദ്ധാന്തങ്ങളാണ് കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത്. അത്തരം സിദ്ധാന്തങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രവർത്തിക്കുന്ന യന്ത്രങ്ങൾ 1950 കൾക്ക് ശേഷമാണ് യാഥാർഥ്യമായത്. അന്നുമുതൽ 2006 വരെയുള്ള കാലമാണ് AI ചരിത്രത്തിലെ രണ്ടാം ഘട്ടം. അതിലേക്കു കടക്കുന്നതിനുമുന്പ് നമ്മൾ ന്യൂറൽ നെറ്റ്‌വർക്ക് എന്താണെന്ന് മനസിലാക്കേണ്ടതുണ്ട്. കൃത്രിമബുദ്ധി അഥവാ AI എന്നത് മഷിനുകൾക്കു മനുഷ്യനെപ്പോലെ ചിന്തിക്കാനുള്ള ബുദ്ധി കൃത്രിമമായി നിർമിക്കുന്ന പ്രക്രിയയാണ്. നമ്മുടെ തലച്ചോറിനെയും, അതിലേക്കു ബന്ധപ്പെട്ടിരിക്കുന്ന, നമ്മുടെ ഇന്ദ്രിയങ്ങളിൽനിന്നും സിഗ്നലുകൾ അവിടേക്കെത്തിക്കുന്ന ന്യൂറോണുകളെയും അടിസ്ഥാനപ്പെട്ടാണ് നമ്മുടെ ബുദ്ധി ഇരിക്കുന്നത്. നമ്മുടെ തലച്ചോറിൽ 100 ബില്യണിലധികം ന്യൂറോണുകൾ ഉണ്ടെന്നാണ് കണക്ക്. നമ്മുടെ ഇന്ദ്രിയങ്ങളിൽ നിന്നും വരുന്ന ഇത്തരം കോടിക്കണക്കിനു സിഗ്നലുകളെ ക്രോഡീകരിച്ചാണ് നമ്മുടെ തലച്ചോറ് സംവേദനം (പെർസെപ്ഷൻ) എന്നത് സാധ്യമാക്കുന്നത്. ഉദാഹരണം പറഞ്ഞാൽ, നാം ഒരാളെ കാണുമ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ്: ഭാഗം - 2

Image
യന്ത്രങ്ങൾ കണ്ടുപിടിച്ച കാലം മുതൽക്കേ മനുഷ്യനെ ത്രസിപ്പിച്ചിരുന്ന ആശയമായിരുന്നു സ്വയബുദ്ധിയോടെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ. കുറെ യന്ത്രഭാഗങ്ങളുടെ ചലനത്തെമാത്രം അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യന്ത്രങ്ങളിൽ നിന്ന് ഇന്നു നമ്മുടെ സാങ്കേതികവിദ്യ വളരെയേറെ മുന്നോട്ടുപോയിരിക്കുന്നു. ആ വഴിയിലെ ചില പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളാണ് ഈ ഭാഗത്തിൽ. ഈ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. കംപ്യൂട്ടർ എന്ന മെഷിൻ നിര്മിക്കപ്പെടുന്നതിനുമുമ്പ് ഇങ്ങനെയൊരു മഷിന്റെ സാധ്യതകളെക്കുറിച്ചു ചില സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇന്നത്തെ കംപ്യൂട്ടറുകൾ പലതും അത്തരം സിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കി നിർമിക്കപ്പെട്ടവയാണ്. 1950 നു മുൻപുള്ള ആ കാലഘട്ടത്തിലെ പ്രധാന നാഴികക്കല്ലുകളാണ് ഈ ഭാഗത്തിൽ. സിദ്ധാന്തങ്ങളിൽ നിന്നും കമ്പ്യൂട്ടർ എന്ന മെഷിൻ എങ്ങനെയാണ് യാഥാർഥ്യമായതു എന്നതും അതിനോടൊപ്പം മെഷീൻ ലേർണിംഗ്/ കൃത്രിമബുദ്ധി ഉണ്ടാക്കാനുള്ള ശ്രമങ്ങളുമാണ് രണ്ടാം ഭാഗം. അത് 1980 കളോടെ അവസാനിക്കും. പിന്നീട് AI ഗവേഷണം ഉയർത്തെഴുന്നേൽക്കുന്നത് 2006 ലാണ്. അന്നുതൊട്ടുള്ള ചെറുചരിത്രവും അതിനു ചുക്കാൻപിടിച്ച ഇന്നത്തെ പ്രമുഖരായ ഗവേഷകരെപ്...

മെഷീൻ ലേണിങ്/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ്

Image
കേംബ്രിഡ്ജ് അനാലിറ്റിക്കയും അതുവഴി ഫേസ്ബുക് പിടിച്ച പുലിവാലുമൊക്കെ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി, ആ വിവരങ്ങൾ ഉപയോഗിച്ച് നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്ന തരം പോസ്റ്റുകൾ നമ്മുടെ ന്യൂസ് ഫീഡിലേക്ക് കടത്തിവിടുകയാണ് കേംബ്രിഡ്ജ് അനാലിറ്റിക്ക ചെയ്തതെന്നും പലരും വായിച്ചിരിക്കും. എന്നാൽ എങ്ങനെയാണ് ഒരാളുടെ വിവരങ്ങളിൽ നിന്നും ഇതെല്ലാം മനസിലാക്കി, എന്തുതരം പോസ്റ്റുകൾ ഇടണം എന്ന തീരുമാനം എടുക്കുന്നതെന്നു പലർക്കും മനസിലായിട്ടുണ്ടാവില്ല. ഇത്രയധികം ഉപയോക്താക്കളുടെ ഡാറ്റ പരിശോധിച്ച് അവരുടെ അഭിരുചികൾ മനസിലാക്കി കൃത്യമായ പോസ്റ്റുകൾ കടത്തിവിടാൻ ഒരു മനുഷ്യനെക്കൊണ്ടു സാധിക്കില്ലെന്നുറപ്പ്. അപ്പോൾ പിന്നെ അത് കമ്പ്യൂട്ടർ തന്നെ. എന്നാലും കമ്പ്യൂട്ടർ ഒരു മെഷിനല്ലേ. അതിനു ഇത്തരത്തിലൊരു കഴിവുണ്ടോ ? കംപ്യൂട്ടറുകൾ സത്യത്തിൽ വെറും മണ്ടന്മാരാണ്. അതിനു ആകെക്കൂടെ കുറെ സംഖ്യകളെ കൂട്ടാനും കുറക്കാനും ഗുണിക്കാനും ഹരിക്കാനും അറിയാം.. നമ്മൾ മനുഷ്യരെപോലെ പഞ്ചേന്ദ്രിയങ്ങളോ അവയിൽനിന്നു വരുന്ന വിവരങ്ങളെ ഏകോപിപ്പിക്കുന്ന ഒരു തലച്ചോറോ ഇല്ല. നമ്മുടെ വിവരങ്ങളെല്ലാം കമ്പ്യൂട്ടറുകൾ കാ...