ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ്: ഭാഗം - 2
യന്ത്രങ്ങൾ കണ്ടുപിടിച്ച കാലം മുതൽക്കേ മനുഷ്യനെ ത്രസിപ്പിച്ചിരുന്ന ആശയമായിരുന്നു സ്വയബുദ്ധിയോടെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ. കുറെ യന്ത്രഭാഗങ്ങളുടെ ചലനത്തെമാത്രം അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യന്ത്രങ്ങളിൽ നിന്ന് ഇന്നു നമ്മുടെ സാങ്കേതികവിദ്യ വളരെയേറെ മുന്നോട്ടുപോയിരിക്കുന്നു. ആ വഴിയിലെ ചില പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളാണ് ഈ ഭാഗത്തിൽ. ഈ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. കംപ്യൂട്ടർ എന്ന മെഷിൻ നിര്മിക്കപ്പെടുന്നതിനുമുമ്പ് ഇങ്ങനെയൊരു മഷിന്റെ സാധ്യതകളെക്കുറിച്ചു ചില സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇന്നത്തെ കംപ്യൂട്ടറുകൾ പലതും അത്തരം സിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കി നിർമിക്കപ്പെട്ടവയാണ്. 1950 നു മുൻപുള്ള ആ കാലഘട്ടത്തിലെ പ്രധാന നാഴികക്കല്ലുകളാണ് ഈ ഭാഗത്തിൽ. സിദ്ധാന്തങ്ങളിൽ നിന്നും കമ്പ്യൂട്ടർ എന്ന മെഷിൻ എങ്ങനെയാണ് യാഥാർഥ്യമായതു എന്നതും അതിനോടൊപ്പം മെഷീൻ ലേർണിംഗ്/ കൃത്രിമബുദ്ധി ഉണ്ടാക്കാനുള്ള ശ്രമങ്ങളുമാണ് രണ്ടാം ഭാഗം. അത് 1980 കളോടെ അവസാനിക്കും. പിന്നീട് AI ഗവേഷണം ഉയർത്തെഴുന്നേൽക്കുന്നത് 2006 ലാണ്. അന്നുതൊട്ടുള്ള ചെറുചരിത്രവും അതിനു ചുക്കാൻപിടിച്ച ഇന്നത്തെ പ്രമുഖരായ ഗവേഷകരെപ്...