മെഷീൻ ലേണിങ്/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ്
കേംബ്രിഡ്ജ് അനാലിറ്റിക്കയും അതുവഴി ഫേസ്ബുക് പിടിച്ച പുലിവാലുമൊക്കെ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി, ആ വിവരങ്ങൾ ഉപയോഗിച്ച് നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്ന തരം പോസ്റ്റുകൾ നമ്മുടെ ന്യൂസ് ഫീഡിലേക്ക് കടത്തിവിടുകയാണ് കേംബ്രിഡ്ജ് അനാലിറ്റിക്ക ചെയ്തതെന്നും പലരും വായിച്ചിരിക്കും. എന്നാൽ എങ്ങനെയാണ് ഒരാളുടെ വിവരങ്ങളിൽ നിന്നും ഇതെല്ലാം മനസിലാക്കി, എന്തുതരം പോസ്റ്റുകൾ ഇടണം എന്ന തീരുമാനം എടുക്കുന്നതെന്നു പലർക്കും മനസിലായിട്ടുണ്ടാവില്ല. ഇത്രയധികം ഉപയോക്താക്കളുടെ ഡാറ്റ പരിശോധിച്ച് അവരുടെ അഭിരുചികൾ മനസിലാക്കി കൃത്യമായ പോസ്റ്റുകൾ കടത്തിവിടാൻ ഒരു മനുഷ്യനെക്കൊണ്ടു സാധിക്കില്ലെന്നുറപ്പ്. അപ്പോൾ പിന്നെ അത് കമ്പ്യൂട്ടർ തന്നെ. എന്നാലും കമ്പ്യൂട്ടർ ഒരു മെഷിനല്ലേ. അതിനു ഇത്തരത്തിലൊരു കഴിവുണ്ടോ ? കംപ്യൂട്ടറുകൾ സത്യത്തിൽ വെറും മണ്ടന്മാരാണ്. അതിനു ആകെക്കൂടെ കുറെ സംഖ്യകളെ കൂട്ടാനും കുറക്കാനും ഗുണിക്കാനും ഹരിക്കാനും അറിയാം.. നമ്മൾ മനുഷ്യരെപോലെ പഞ്ചേന്ദ്രിയങ്ങളോ അവയിൽനിന്നു വരുന്ന വിവരങ്ങളെ ഏകോപിപ്പിക്കുന്ന ഒരു തലച്ചോറോ ഇല്ല. നമ്മുടെ വിവരങ്ങളെല്ലാം കമ്പ്യൂട്ടറുകൾ കാ...